Untitled Document

കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്
ഒഴിവുകള്‍
|
ലോഗിന്‍
|
ഇംഗ്ലീഷ്

ബന്ധപ്പെടുക: +91471 2735533

Untitled Document

സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍

Last updated Date :01-02-2023
ഊര്‍ജ്ജമേഖലയുടെ വികസനത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുവേണ്ടി കേരള സര്‍ക്കാരും കേരള സംസ്ഥാന വിദ്യുത്ച്ഛക്തി വകുപ്പും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാര്‍ കമ്പനിയാണ് കേരള സ്റേറ്റ് പവര്‍ ആന്‍ഡ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോപ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.പി.ഐ.എഫ്.സി). ഊര്‍ജ്ജപദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി 1998 മാര്‍ച്ച് 20ന് രൂപികരിച്ച കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.പി.എഫ്.സി) ആണ് കെ.എസ്സ്.പി.ഐ.എഫ്.സി ആയിത്തീര്‍ന്നത്. 2006 ആഗസ്റ് 3ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് (GO(MS). 21/2006/) പ്രകാരം കമ്പനിയുടെ പേര് കേരള സ്റേറ്റ്... (കെ.എസ്സ്.പി.ഐ.എഫ്.സി) എന്നക്കുകയും ഊര്‍ജ്ജ പദ്ധതികള്‍ക്കു പുറമെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള അനുമതിയും ലഭിച്ചു. 2006 ഡിസംബര്‍ 13ന് കമ്പനി രജിസ്ട്രാറില്‍ നിന്നും പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷനും 2007 ജനുവരി 5ന് ഭാരതീയ റിസര്‍വ് ബാങ്കിന്‍ നിന്നും രജിസ്ട്രഷനും ലഭിച്ചു.2007 ജനുവരി 8ന് കമ്പനി പുതിയ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കമ്പനിയുടെ ഭരണകേന്ദ്രം തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.
Notes കമ്പനിക്ക് ശാഖകള്‍ ഇല്ല.

സവിശേഷതകള്‍

കമ്പനിയുടെ സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു,

കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നപേരില്‍ 1999 ജൂലൈ 13ന് പ്രവര്‍ത്തനം തുടങ്ങി.
പൊതുമേഖലാ സ്ഥാപനമായി കമ്പനി രജിസ്ട്രാര്‍ മുന്‍പാകെ രജിസ്റ്റര്‍ ചെയ്തു. (പുതിയ രജിസ്ട്രര്‍ നമ്പര്‍ : U659160KL1998SGCO12160)
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി (എന്‍.ബി.എഫ്.സി) ആയി റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തു. . (പുതിയ രജിസ്ട്രര്‍ നമ്പര്‍ : A.16.00094)
2003 ജനുവരി 21 മുതല്‍ ബാങ്കിംഗ് ഇതര കമ്പനികളിലെ 'എ' വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തി.
അംഗിക്യത ഓഹരി മൂലധനം - 100 കോടി ഓഹരികള്‍ 10 രൂപാ മുഖവിലയുള്ള 10 കോടി ഓഹരികള്‍.
2010 മാര്‍ച്ച് 31ന് കമ്പനി പ്രമോട്ടര്‍മാര്‍ അടച്ചുതീര്‍ത്ത മൂലധനം - 26.65 കോടി രൂപ.
    കേരള സര്‍ക്കാര്‍ : 15.83 കോടി രൂപാ
    കെ.എസ്സ്.ഇ.ബി : 10.82 കോടി രൂപാ


മെമ്മോറാണ്ടം ഓഫ് അസോസിയേഷനിന്‍ നിഷ്കര്‍ശിച്ചിരിക്കുന്ന ലക്ഷ്യങ്ങളും പ്രവത്തനങ്ങളും അനുസരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലെ ചട്ടപ്രകാരം സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നിര്‍ദ്ദേശങ്ങളും അനുസരിച്ച് മാനേജിങ് ഡയറക്ടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നു. കമ്പനിയുടെ പ്രവര്‍ത്തനരീതിയിലും മറ്റും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഓഹരി ഉടമകള്‍ക്ക് കമ്പനി നിയമപ്രകാരം കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാവുന്നതാണ്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാനേജിങ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുകയും കടം വാങ്ങാന്‍ പോലുള്ള പ്രവര്‍ത്തികള്‍ ഡയറക്ടര്‍ ബോഡിന്റെ നിര്‍ദ്ദേശമനുസരിച്ചും നിരീക്ഷണത്തിലും നടത്തിവരുന്നു.

കേരള വിദ്യുത്ച്ഛക്തി വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.



കമ്പനിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍

കേരള സംസ്ഥാന വിദ്യുച്ഛക്തിയുടെ ഉത്പാദനം, സംപ്രേഷണം, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള വിദ്യുച്ഛക്തി ബോര്‍ഡിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനും വേണ്ടി പണം മുടക്കുക.
കേരള സംസ്ഥാന വിദ്യുച്ഛക്തിയുടെ ഉത്പാദനം, സംപ്രേഷണം, വിതരണം എന്നിവയില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്ന പവര്‍ സെക്ടര്‍ പ്രോജക്ടുകള്‍ , യൂണിറ്റുകള്‍ , നിലയങ്ങള്‍ എന്നിവയുടെ വികസനത്തിനും പ്രവര്‍ത്തനത്തിനും, വിവിധ പവര്‍ പ്രോജക്ടുകള്‍ക്ക് അസംസ്ക്യത വസ്തുക്കളും, സാധനസാമഗ്രികളും, യന്ത്രോപകരണങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും, അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പണം നല്‍കുക.
കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് ദീര്‍ഘ, മദ്ധ്യ, ഹൃസ്വകാല വയ്പകള്‍ നല്‍കുക അല്ലെങ്കില്‍ അവയുടെ ബോണ്ടുകള്‍ വാങ്ങുക, കാലകാലങ്ങള്‍ ഭാരതീയ റിസര്‍വ് ബാങ്ക് ചുമത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സമയാസമയങ്ങളില്‍ മറ്റുതരത്തിലുള്ള സഹായം നല്‍കുക.
ബോണ്ടുകളുടേയും കടപത്രങ്ങളുടേയും ഇഷ്യു ഏറ്റെടുക്കുകയും ഗാരണ്ടി നല്‍കുകയും ചെയ്യുക, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിനാല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള എക്സ്ചേഞ്ച് ബില്ലുകള്‍ക്ക് സഹസമ്മതി നല്‍കുക.



ഭരണ വ്യവസ്ഥ

ഭരണ വ്യവസ്ഥയുടെ സവിശേഷതകള്‍

ഭരണ നിയന്ത്രണം - വിദ്യുച്ഛക്തി വകുപ്പ് , കേരളസംസ്ഥാനം
കമ്പനി ചെയര്‍മാന്‍ - പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഊര്‍ജ്ജം വകുപ്പ്)
ഡയറക്ടര്‍ ബോര്‍ഡ് - ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലെ നിബന്ധന:81 പ്രകാരം സര്‍ക്കാര്‍ രൂപികരിക്കുന്നത്
മാനേജിങ്ങ് ഡയറക്ടര്‍ - സര്‍ക്കാര്‍ നിയമിക്കുന്നത്



സ്ഥാപനത്തിന്റെ ഘടന

സ്ഥാപനത്തിന്റെ ഘടന ചുവടെ ചേര്‍ക്കുന്നു





ധനാഗമന മാര്‍ഗ്ഗങ്ങള്‍

മൂലധന രൂപീകരണത്തിനായ കമ്പനി ചുവടെ ചേര്‍ക്കുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു.

സ്ഥിര നിക്ഷേപങ്ങള്‍
സര്‍ക്കാര്‍ ഈടോടുക്കൂടിയ കടപത്രങ്ങള്‍
ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഹൃസ്വ-ദീര്‍ഘകാല വായ്പകള്‍ .


2010 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കമ്പനിയുടെ കടബാധ്യത 330 കോടി രൂപയാണ്. അപഗ്രധനം ചുവടെ ചേര്‍ക്കുന്നു.
Sl. No വിവരണം കടമെടുത്ത അതേ തുക 2010 മാര്‍ച്ച് 31 അടച്ചുതീര്‍ക്കാനുള്ള കടം
1 സ്ഥിരനിക്ഷേപങ്ങള്‍ 3280.20 0.00
2 എസ്സ്.എന്‍.ആര്‍ 83774.00 33,000.00
3 ബാങ്ക് ലോണ്‍ 11925.00 0.00
ആകെ 98979.20 33,000.00
ബാങ്കില്‍ നിന്നുള്ള കാലാവധി വായ്പകള്‍
എസ്‌ ബി ഐ യുടെ പേരൂര്‍ക്കട എസ് എം ഇ ശാഖയില്‍ നിന്നും 40 കോടി രൂപ കാഷ് ക്രെഡിറ്റ് ആയി കമ്പനി സ്ഥീകരിച്ചിട്ടുണ്ട് .

ധനകാര്യ നിര്‍വഹണം

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ കമ്പനിയുടെ പ്രകടന രേഖ:
നം. വിവരങ്ങള്‍ 31-03-2022
അനുസരിച്ച്
31-03-2021
അനുസരിച്ച്
31-03-2020
അനുസരിച്ച്
1 പ്രവര്‍തനാധിഷ്‌ഠിത വരുമാനം 1206.39 1190.79 1294.90
2 മറ്റു വരുമാനം ( മുന്‍ കാലയളവിലേതുല്‍പ്പെടെ) 18.45 8.90 9.56
3 ആകെ വരുമാനം 1224.84 1199.69 1304.46
4 ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ 54.15 38.98 32.72
5 സാമ്പത്തിക ചെലവ് 45.34 103.64 251.19
6 മൂല്യാപകര്‍ഷവും വായ്പാ തവണകളും
സംബന്ധിച്ച ചെലവുകള്‍
6.49 7.02 7.16
7 മറ്റു ചെലവുകള്‍ 16.50 126.85 19.24
8 CSR Funds 25.60 - 100.00
9 ആകെ ചെലവ് 148.08 276.49 410.31
10 ലാഭം ( നികുതി ഉള്‍പ്പെടെ) 1076.76 923.20 894.15
11 നികുതി ചെലവുകള്‍ 277.90 203.25 285.47
12 ലാഭം ( നികുതിക്കു പുറമെ) 798.86 719.95 608.68

Untitled Document